കെട്ടിടം എങ്ങിനെ ലിങ്ക് ചെയ്യാം

K-SMART • കെട്ടിട സേവനം

കെട്ടിടം എങ്ങനെ ലിങ്ക് ചെയ്യാം

 

K-SMART (Kernel Smart Application for Transformation) പോർട്ടൽ വഴി സ്വത്ത് വിവരങ്ങൾ (Property / Building Details) പ്രൊഫൈലിലേക്ക് ലിങ്ക് ചെയ്യുന്ന പ്രക്രിയ താഴെ പറയുന്ന വിധമാണ്:

K-SMART പോർട്ടൽ തുറക്കുക 

ഘട്ടം ഘട്ടമായുള്ള നടപടിക്രമങ്ങൾ

1

കെസ്മാർട്ട് പോർട്ടലിൽ ലോഗിൻ ചെയ്യുക:

ksmart.lsgkerala.gov.in സന്ദർശിക്കുക.

K-SMART പോർട്ടൽ അഥവാ മൊബൈൽ ആപ്പ് തുറന്ന് നിങ്ങളുടെ Citizen Login (മൊബൈൽ നമ്പറും OTP യും ഉപയോഗിച്ച്) വഴി ലോഗിൻ ചെയ്യുക.

2

Property Tax സെക്ഷൻ തെരഞ്ഞെടുക്കുക:

ഡാഷ്‌ബോർഡിൽ നിന്ന് പ്രവേശിക്കുക.

ഡാഷ്‌ബോർഡിലെ സേവനങ്ങളിൽ നിന്ന് 'Property Tax' (കെട്ടിട നികുതി) എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

3

Link Building / Claim Property ഓപ്ഷൻ എടുകുക:

മെനുവിൽ കാണുന്ന 'Link Building' അല്ലെങ്കിൽ 'Claim Ownership' / 'Add Property' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

4

പഞ്ചായത്ത്/മുനിസിപ്പാലിറ്റിയും വാർഡും സെലക്ട് ചെയ്യുക:

  • District: നിങ്ങളുടെ ജില്ല തെരഞ്ഞെടുക്കുക.
  • Local Body: തദ്ദേശ സ്വയംഭരണ സ്ഥാപനം (ഉദാഹരണത്തിന്: Kanjoor Grama Panchayat) സെലക്ട് ചെയ്യുക.
  • Ward: കെട്ടിടം സ്ഥിതി ചെയ്യുന്ന വാർഡ് നമ്പർ സെലക്ട് ചെയ്യുക.

5

കെട്ടിട നമ്പർ (Door No.) നൽകുക:

ഉടമസ്ഥാവകാശ രേഖയിലോ/പഴയ നികുതി രസീതോ ഉള്ള Building Number / Door No. (ആവശ്യമെങ്കിൽ സബ് നമ്പർ ഉൾപ്പെടെ) കൃത്യമായി ടൈപ്പ് ചെയ്യുക.

6

ഉടമസ്ഥത സ്ഥിരീകരിക്കലും (Verification) സമർപ്പിക്കലും:

കെട്ടിടത്തിന്റെ വിശദാംശങ്ങൾ സ്ക്രീനിൽ തെളിയും.

  • വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി ഉടമസ്ഥന്റെ വിവരങ്ങൾ (ആധാർ വിവരങ്ങൾ / മൊബൈൽ നമ്പർ) വഴി OTP Verification പൂർത്തിയാക്കുക.
  • എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ ആവശ്യമായ രേഖകൾ (ആധാരം/ആധാർ കാർഡ്/അവസാനമായി അടച്ച നികുതി രസീത്) അപ്‌ലോഡ് ചെയ്യേണ്ടി വരാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • മൊബൈൽ നമ്പർ സംയോജനം: K-SMART-ൽ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും തദ്ദേശ സ്ഥാപനത്തിലെ നികുതി റെക്കോർഡുകളിലുള്ള മൊബൈൽ നമ്പറും ഒന്നാണെങ്കിൽ വെരിഫിക്കേഷൻ വേഗത്തിൽ പൂർത്തിയാകും.
  • പേരിൽ മാറ്റമുണ്ടെങ്കിൽ: മുൻ ഉടമസ്ഥന്റെ പേരിലാണ് ഇപ്പോഴും ഉള്ളതെങ്കിൽ, പോർട്ടൽ വഴി ആദ്യം Ownership Change (ഉടമസ്ഥാവകാശ മാറ്റം) സമർപ്പിക്കേണ്ടതുണ്ട്.