അപേക്ഷിക്കുന്ന വിധം

സാമൂഹിക സുരക്ഷാ പെൻഷൻ

അപേക്ഷിക്കുന്ന വിധം

സാമൂഹിക സുരക്ഷാ/ക്ഷേമ പെൻഷനുകൾക്കായി അപേക്ഷിക്കുന്നതിനുള്ള ലളിതമായ വഴികൾ താഴെ നൽകുന്നു:

അപേക്ഷിക്കാനുള്ള മാർഗങ്ങൾ

അക്ഷയ കേന്ദ്രങ്ങൾ (Akshya Centres) വഴി:

1

ആവശ്യമായ രേഖകളുമായി സമീപത്തുള്ള ഏതെങ്കിലും അക്ഷയ കേന്ദ്രം സന്ദർശിക്കുക. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അക്ഷയ കേന്ദ്രങ്ങൾ വഴി സാധിക്കും.

ഓൺലൈൻ വഴി നേരിട്ട് (Sevana Pension Portal):

2

കേരള സർക്കാരിന്റെ സേവന പെൻഷൻ പോർട്ടൽ (Sevana Social Security Pension) മുഖേന സ്വന്തമായോ ഓൺലൈൻ സേവന കേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാം.

ഓൺലൈൻ അപേക്ഷാ സൗകര്യം

ആവശ്യമായ പ്രധാന രേഖകൾ:

  1. ആധാർ കാർഡ് (Aadhaar Card)
  2. വയസ്സ് തെളിയിക്കുന്ന രേഖ
  3. റേഷൻ കാർഡ്
  4. ഇലക്ഷൻ ഐ ഡി കാർഡ്
  5. വാർഷിക വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്നത്)
  6. ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് (പെൻഷൻ തുക നേരിട്ട് അക്കൗണ്ടിൽ ലഭിക്കുന്നതിന്)
  7. പാസ്പോർട്ട് സൈസ് ഫോട്ടോ
  8. പ്രത്യേക പെൻഷനുകൾക്ക് (ഉദാഹരണത്തിന് വികലാംഗ പെൻഷൻ) മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് / തിരിച്ചറിയൽ കാർഡ്, വിധവാ/അവിവാഹിത പെൻഷൻ - പുനർവിവാഹം ചെയ്തിട്ടില്ല എന്നുള്ള സർട്ടിഫിക്കറ്റ്, ഭർത്താവിന്‍റെ മരണ സർട്ടിഫിക്കറ്റ്

അപേക്ഷ സമർപ്പിക്കുമ്പോൾ ബന്ധപ്പെട്ട പെൻഷൻ വിഭാഗത്തിന് ആവശ്യമായ രേഖകൾ കൈവശം ഉണ്ടെന്ന് ഉറപ്പാക്കുക.